ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക; അമിത് ഷാ അതുക്കും മേലെ; എണ്ണവില വര്‍ധിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തോടുള്ള ഷായുടെ പ്രതികരണം ഇങ്ങനെ

പത്രസമ്മേളനത്തിനിടെ പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതിരിക്കുകയായിരുന്നു

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ അമിത് ഷാ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. ചോദ്യത്തിന് മറുപടി പറയാതെ അമിത് ഷാ പറഞ്ഞു; ‘ കര്‍ണാടകയെക്കുറിച്ചു മാത്രമേ ഇന്നു പറയൂ. നിങ്ങളുടെ അജണ്ട എനിക്കു മനസിലാകും. ഈ ചോദ്യത്തിന് മറുപടി തരും. പക്ഷേ ഇന്നല്ല.’

കര്‍ണാടക തെരഞ്ഞെടുപ്പോടടുപ്പിച്ച് 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന എന്‍ഡിറ്റിവി ലേഖകന്റെ ചോദ്യത്തിനാണ് അമിത് ഷാ ഒഴിഞ്ഞുമാറിയത്.

കര്‍ണാടക തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിനു പിന്നാലെ പെട്രോള്‍ ഡീസല്‍ വില കുതിക്കുകയാണ്. തിങ്കളാഴ്ച പെട്രോള്‍ വില ഡല്‍ഹിയില്‍ 84.40 ഉം ഡീസല്‍ വില 76.57 ആണ്. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here