രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി; ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന് ഹൈക്കോടതിയുടെ രുക്ഷ വിമർശനം

കസ്റ്റഡി മരണം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന് ഹൈക്കോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് രാധാകൃഷ്ണനോട് ഹൈക്കോടതി .

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 5 ലേക്ക് മാറ്റി. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു .

ബി ജെ പി നേതാവ് എ എൻ രാധാകൃഷണനെതിരെ കടുത്ത വിമർശനവും കോടതി ഉന്നയിച്ചു . രാധാകൃഷ്ണന്റെ കക്ഷി ചേരൽ ഹർജി പരിഗണിക്കവേ ആയിരുന്നു വിമർശനം . രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി എന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു . ബി ജെ പി നേതാവിന്റെ കക്ഷി ചേരൽ ഹർജി കോടതി അനുവദിച്ചില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here