ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരായ മത്സരത്തില്‍ നേരിടേണ്ടി വന്ന വമ്പന്‍ പരാജയത്തില്‍ നിന്നും ബാ‍ഴ്സ ഇപ്പോ‍ഴും കരകയറിയിട്ടില്ല. നെയ്മറുടെ അഭാവത്തില്‍ ഗോളടിയില്‍ ബാ‍ഴ്സ പുറകിലേക്കായിയെന്ന്  വിമര്‍ശനവും ഉയരുന്നുണ്ട്.

അതിനിടെ നെയ്മര്‍ പി എസ് ജിയില്‍ അസംതൃപ്തരാണെന്നും, ബാ‍ഴ്സയിലേക്കൊരു തിരിച്ചു വരനവിന് ഒരുങ്ങുന്നുവെന്ന രീതിയിലും വാര്‍ത്തകളുണ്ടായി. എന്നാല്‍, ബാ‍ഴ്സ ടീം അധികൃതര്‍ തന്നെ ഇക്കാര്യം നിഷേധിച്ച്, രംഗത്തെത്തിയിരുന്നു.

അതിനിടെ  അറ്റ്ലറ്റിക്കോ മാഡ്രിഡിന്‍റെ,  തകര്‍പ്പന്‍ താരം,  ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനാണ് ബാ‍ഴ്ലേക്കെന്ന രീതിയില്‍ വാര്‍ത്ത ഉയര്‍ന്നിരുന്നു.  ഇക്കരായ്ത്തില്‍ പ്രതികരണവുമായി മെസി രംഗത്തെത്തി.

ഗ്രീസ്മാന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നാണ് മെസി പ്രതികരിച്ചത്.  എന്നാല്‍ താരത്തെ ബാഴ്‌സയില്‍ എത്തിക്കുന്നതിന് എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നുമാണ് മെസി പ്രതികരിച്ചത്. ബാ‍ഴ്സയിലെക്ക് മികച്ച താരങ്ങള്‍ എത്തണമെന്നാണ് ആഗ്രഹമെന്നും ഗ്രീസ് മാന്‍ എത്തിയാല്‍  സ്വാഗതം ചെയ്യുമെന്നും മെസി  വ്യക്തമാക്കി.

ഗ്രീസ്മാന്‍ ബാഴ്‌സയിലെത്താന്‍ സമ്മതം മൂളിയെന്നും  തുകയുടെ കാര്യത്തിലുള്ള തീരുമാനം മാത്രമേ ആവാനുളളു എന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍  റിപ്പോര്‍ട്ടു ചെയ്യുന്നു.