12 പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചു; രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ  സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ലാബിലേക്കയച്ച 18 സാമ്പിളിലെ 12 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.

എന്നാല്‍ പരിശോധനക്ക് അയച്ച 6 പേര്‍ക്ക് നിപ്പാ രോഗബാധയില്ല. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. മലപ്പുറത്ത് രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. അത് കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ രോഗികളില്‍ നിന്ന് പകര്‍ന്നതാണ്.

നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് കോഴിക്കോട്ട് മരിച്ച രണ്ട് പേർക്കും നിപ സ്ഥിരീകരിച്ചു. എയിംസിൽ നിന്നുള്ള വിദഗ്ധ സംഘവും കോഴിക്കോടെത്തി.

നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 2 പേരാണ് ഇന്ന് കോഴിക്കോട്ട് മരിച്ചത്. കൂരാച്ചുണ്ട് സ്വദേശി രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിലും നാദാപുരം ചെക്യാട് സ്വദേശി അശോകൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.

രണ്ട് പേരുടേയും രക്ത സാമ്പിളുകൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കരിച്ചു. നഴ്‌സ് ലിനിയുടെ മരണവും നിപ മൂലമെന്ന് സ്ഥിരീകരിച്ചു.

മരിച്ച 10 പേരിൽ 2 പേർ മലപ്പുറത്ത് നിന്നുള്ളവരാണ്. ഇവരും ചങ്ങരോത്ത് മരിച്ച കുടുംബവുമായി ബന്ധപ്പെട്ടിരുന്നതായി മന്ത്രി കെ കെ ശൈലജ കോഴിക്കോട് പറഞ്ഞു.

എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘവും കോഴിക്കോട് എത്തിയിട്ടുണ്ട്.
കോഴിക്കോടെത്തുന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചങ്ങരോത്ത് സന്ദർശിക്കും. കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രി, കേന്ദ്ര സംഘം അടക്കമുള്ള ആരോഗ്യ പ്രവർത്തകരുമായി ഇന്നും ചർച്ച നടത്തി. നിപയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തുന്നത് സൈബർ സെൽ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

ഇന്ന് മരിച്ച രണ്ടു പേരും നിപ്പാ രോഗ ബാധിതരാണ്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News