പഠനത്തോട് ആ​ത്മാ​ർ​ത്ഥ​ത പു​ല​ർ​ത്തു​ന്ന വിദ്യാര്‍ത്ഥിക്ക് ഏത് പ​രി​മി​ത​മാ​യ സ്ഥ​ല​ത്തി​രു​ന്നാ​ലും പ​ഠി​ക്കു​വാ​ൻ സാ​ധി​ക്കും. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണ്‍ തന്നെ ഇതിന്‍റെ മികച്ച ഉദാഹരണം. ഹോം വര്‍ക്ക് ചെയ്യുവാന്‍ ചിലപ്പോള്‍ രക്ഷിതാക്കളുടെ സഹപാഠികളുടോയോ ട്യൂഷന്‍ അധ്യാപകരുടോയോ സഹായം തേടുന്നതും ഇക്കാലത്ത് പുതുമയല്ല.

പക്ഷേ ചൈനയിലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലെ ഷാം​ഗ്ക്വി​യു​വി​ലെ ഒരു വിദ്യാര്‍ത്ഥിനി ഹോം വര്‍ക്ക് ചെയ്യുവാന്‍ തെരഞ്ഞെടുത്ത രീതി അതി സാഹസികമാണ്. ആരും അനുകരിക്കാന്‍ പാടില്ലാത്തതും.

തിരക്കേറിയ നഗരത്തിലൂടെ പായുന്ന കാറിന്‍റെ വിന്‍ഡോയിലിരുന്ന് മുകള്‍വശത്ത് ബുക്ക് വെച്ച് ഗൃഹപാഠം പൂര്‍ത്തിയാക്കാനാണ് ഈ കുട്ടി ശ്രമിച്ചത്. ഭാഗ്യംകൊണ്ടുമാത്രമാണ് കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണാം.

കാ​റി​നു​ള്ളി​ൽ കുട്ടിയുടെ പിതാവും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​മു​ണ്ടാ​യി​രു​ന്നു. തുടക്കത്തില്‍ ഇ​വ​ർ കു​ട്ടി​യു​ടെ പ്ര​വൃ​ത്തി ക​ണ്ടി​രു​ന്നി​ല്ലെന്നത്രെ. അ​ൽ​പ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പി​താ​വ് വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യെ കാ​റി​നു​ള്ളി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. അപകടകരമായ രീതിയില്‍ വിന്‍ഡോ ഗ്ലാസിലിരുന്ന് യാത്ര ചെയ്തതിന് കുട്ടിയെ അടിച്ചതായും പിതാവ് പറയുന്നു.

പു​റ​കെ വ​ന്ന കാ​റി​നു​ള്ളി​ലെ യാ​ത്രി​ക​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാണ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂടെ പ്രചരിച്ചത്. ചിത്രീകരണത്തിനിടെ പെണ്‍കുട്ടി ഇവരെ തുറിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.