ഇ കെ നായനാര്‍ അക്കാദമിയിലേക്ക് പുസ്തകങ്ങളും സംഭാവനകളും ക്ഷണിക്കുന്നു

ഇ കെ നായനാര്‍ അക്കാദമിയുടെ ഭാഗമായി ഒരുക്കുന്ന മ്യൂസിയത്തിലേക്കും, ലൈബ്രറിയിലേക്കും പുസ്തകങ്ങൾ, ഫോട്ടോകൾ എന്നിവ സംഭാവനയായി നൽകണമെന്ന് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് , മാനേജിംഗ്‌ ട്രസ്റ്റി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യർത്ഥിച്ചു.

നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ വളര്‍ച്ചയും വികാസവും, അതിലൂടെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും നവകേരളത്തിന്റേയും വികാസ പരിണാമങ്ങളുമാണ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്നത്‌. ദേശീയ പ്രസ്ഥാനത്തിന്റേയും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടേയും നേതൃത്വത്തില്‍ നടന്ന സമരങ്ങളുടേയും അവയിലേക്ക്‌ നയിച്ച സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രക്രിയകളുടേയും ചരിത്ര കാഴ്‌ചകളാണ്‌ വരുംതലമുറയ്‌ക്കായി മ്യൂസിയത്തില്‍ ഒരുക്കുന്നത്‌.

നായനാരുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, രേഖകള്‍, സംഭവ വിവരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവ ഈ സംരംഭത്തിന്‌ ആവശ്യമാണ്‌. ഇത്തരം വസ്‌തുക്കള്‍ കൈവശമുള്ളവര്‍ അവ അക്കാദമിയ്‌ക്ക്‌ സംഭാവനയായി നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നു.

ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങള്‍ നല്‍കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതും നല്‍കാവുന്നതാണ്‌. ഇത്തരം വസ്‌തുക്കള്‍ ജൂണ്‍ 15 മുതല്‍ കണ്ണൂര്‍ പയ്യാമ്പലത്തുള്ള നായനാര്‍ അക്കാദമിയില്‍ സ്വീകരിച്ചു തുടങ്ങും. അക്കാദമിയുടെ വിലാസം

ഇ.കെ.നായനാര്‍ അക്കാദമി
നിയര്‍. ബേബി ബീച്ച്‌ ബര്‍ണ്ണശ്ശേരി
ബര്‍ണ്ണശ്ശേരി പി.ഒ
കണ്ണൂര്‍ 670 013

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News