തൂത്തുക്കുടിയില്‍ സമരത്തിന് നേരെ പൊലീസ് വെടിവെപ്പ്; മരണം 9; പത്തോളം പേര്‍ക്ക് പരുക്ക്

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു.

പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധത്തിന്റെ നൂറാം ദിവസമാണ് പൊലീസ് വെടിവെയ്പുണ്ടായത്.

പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്. ഇത് അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് വെടിവെയ്പുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്തെ വായുവും ജലവും സ്‌റ്റെര്‍ലൈറ്റ് കമ്പനി മലിനപ്പെടുത്തുവെന്നാരോപിച്ചാണ് ജനങ്ങള്‍ സമരത്തിന് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel