മഹാരാജാസിന്‍റെ മണ്ണില്‍ സ്വന്തം സ്വത്വം രേഖപ്പെടുത്തി ഇനി ഇവരും; ട്രാന്‍സ്‌ജെണ്ടറുകളുടെ പ്രവേശനത്തിന് മുന്‍കൈയ്യെടുത്ത്‌ എസ്എഫ്‌ഐ  

ട്രാന്‍സ്‌ജെണ്ടര്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വത്വം പ്രവേശന ഫോമില്‍ കൃത്യമായി രേഖപ്പെടുത്താനവസരം നല്‍കി മഹാരാജാസ് കോളേജ്‌. എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തിലാണ് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാവുന്ന നടപടിക്ക്‌ മഹാരാജാസ് കോളേജില്‍ തുടക്കമായിരിക്കുന്നത്‌.

അഡ്‌മിഷന്‍ സമയത്ത് തങ്ങള്‍ ഏതുലിംഗത്തില്‍ പെടുന്നവരാണെന്ന് കൃത്യമായി പ്രവേശന ഫോമില്‍ രേഖപ്പടുത്താനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്‌.

സ്‌റ്റാഫ് അഡ്‌വൈസര്‍ മുഖേന യൂണിയന്‍ പാര്‍ലമെന്ററി മീറ്റിംഗില്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇതുമായി ബന്ധപ്പെട്ട പ്രൊപോസല്‍ വെക്കുകയും അത് അംഗീകരിക്കപ്പെടുകയും തുടര്‍ന്ന് ഗവേര്‍ണിംഗ് കൗണ്‍സില്‍ മുന്‍പാകെ വിഷയം അവതരിപ്പിക്കുകയുമായിരുന്നു. ഇതിനാണ് ഇപ്പോള്‍ അനുകൂല തീരുമാനമുണ്ടായിരിക്കുന്നത്.

ക്വീര്‍ ഫ്രണ്ട്‌ലി ടോയിലറ്റ് എന്ന് പേരിട്ട മറ്റൊരു ആവശ്യവും ഗവേണിംഗ് കൗണ്‍സില്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും എസ്എഫ് ഐ ഭാരവാഹികള്‍ വ്യക്തമാക്കി. കോളേജ് യൂണിയന്‍ ചെയര്‍പെഴ്‌സണ്‍ മൃദുല അഴിക്കകത്ത് തന്റെ ഫേസ്‌ബുക്ക് പേജിലൂടേയാണ് വിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News