സെലിബ്രിറ്റികള്‍ക്ക് പോലും ചൂഷണങ്ങളില്‍ നിന്ന് രക്ഷയില്ലെന്ന തുറന്നുപറച്ചിലുമായി ബോളിവുഡ് താരം സുസ്മിതാ സെന്‍.
ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ പതിനഞ്ചു വയസ്സുകാരനില്‍ നിന്നാണ് തനിക്ക് അതിക്രമം നേരിടേണ്ടിവന്നതെന്ന് സുസ്മിത പറയുന്നു. പത്ത് ബോഡി ഗാര്‍ഡുകള്‍ ചുറ്റുംനില്‍ക്കെയായിരുന്നു പയ്യന്റെ ലൈംഗികാതിക്രമം.
സുസ്മിത പറയുന്നു:
‘ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. സ്വരക്ഷയ്ക്കായി ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കേണ്ടിവരാറുമുണ്ട്. ഈ പ്രായത്തില്‍ പോലും എനിക്ക് ഇത്തരം പ്രശ്‌നം നേരിടേണ്ടി വന്നു.
ആറുമാസം മുന്‍പ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു എനിക്കെതിരായ അതിക്രമം. വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി എന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം രക്ഷയ്ക്കായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പിറകില്‍ നിന്ന അവനെ കൈ പിടിച്ചു മുന്നിലേക്ക് വലിച്ചുകൊണ്ടുവന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് സുസ്മിത പറയുന്നു.
സാധാരണ ഇത്തരം ഒരു വൃത്തികേടുണ്ടായാല്‍ പ്രതികരിക്കേണ്ടതാണ്. പക്ഷേ ഇതൊരു കൊച്ചു കുട്ടി. അവന് വെറും പതിനഞ്ച് വയസ്. അവന്റെ തോളില്‍ പിടിച്ച് ഞാന്‍ മുന്നോട്ടുനടന്ന് ഞാന്‍ പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും. എന്നാല്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിലപാടിലായിരുന്നു അവന്‍.
ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നതോടെ അവന്‍ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തുവെന്നും സുസ്മിത പറയുന്നു.
ഒരു പതിനഞ്ച് വയസുകാരനെ ഇത്തരം പ്രവര്‍ത്തികള്‍ വിനോദമല്ലെന്നും വലിയ തെറ്റാണെന്നും അതിന് ഒരുപക്ഷേ ജീവിതത്തിന്റെ തന്നെ വില നല്‍കേണ്ടി വരുമെന്നും രക്ഷിതാക്കളോ സമുഹമോ പഠിപ്പിച്ചിട്ടില്ല.
പക്ഷേ കൂട്ടബലാത്സംഗങ്ങളിലും ഭീകരമായ പീഡനങ്ങളിലും മറ്റും വിനോദം കണ്ടെത്തുന്ന മുതിര്‍ന്ന പുരുഷന്‍മാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ, ദയയുടെ പരിഗണന നല്‍കാതെ തൂക്കിലേറ്റണമെന്നും സുസ്മിത പറയുന്നു.

Get real time update about this post categories directly on your device, subscribe now.