നിപ്പ വൈറസ്: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ശൈലജ; അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും

തിരുവനന്തപുരം: നിപ്പ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്.

ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. സര്‍ക്കാര്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാകാര്യങ്ങളും തുറന്നുപറയുന്നുണ്ട്. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.

നിപ്പ വൈറസിന് മരുന്ന് കണ്ടുപിടിച്ചെന്നു പറഞ്ഞ് ചിലരെല്ലാം ഫോണ്‍ ചെയ്യുന്നുണ്ട്. സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News