ഗോള്‍ അടിക്കു, ഒരു ലിറ്റര്‍ പെട്രോള്‍ നേടു; പെട്രോള്‍ വില വര്‍ധനവിനെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്‌ഐ

ചെങ്ങന്നൂര്‍: അടിക്കടി വര്‍ധിക്കുന്ന പെട്രോള്‍ വില വര്‍ധനവിനെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്‌ഐ. ഗോള്‍ അടിക്കു ഒരു ലിറ്റര്‍ പെട്രോള്‍ നേടു എന്ന് മുദ്രാവാക്യം ഉയര്‍ത്തി ചെങ്ങന്നൂരില്‍ നടത്തിയ പരിപാടി കൗതുകമായി.

ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലായിരുന്നു ഡിവൈഎഫ്‌ഐയുടെ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. പമ്പിന് മുന്നില്‍ തയ്യാറാക്കിയ ചെറിയ ഗോള്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്ന ആള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നതായിരുന്നു വാഗ്ദാനം.

ഡിവൈഎഫ്‌ഐയുടെ വ്യത്യസ്ത പ്രതിഷേധത്തില്‍ രാഷ്ട്രീയ വ്യത്യസം നോക്കാതെ നിരവധി പേര്‍ പങ്കാളികളായി.

എന്നാല്‍ സംഘാടരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ച് നിരവധി പേര്‍ ഗോള്‍ വല ചലിപ്പിച്ചതോടെ ഫൈനല്‍ നടത്തി. പെനാല്‍ട്ടി ഷൂട്ടില്‍ സാഗര്‍ വിജയിയായി. വിജയിക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ജെയിംസ് സമ്മാനിച്ചു.

നടന്നത് ഫുട്‌ബോള്‍ കളിയാണെങ്കിലും, പെട്രോള്‍ വില വര്‍ദ്ധനവിനെതിരായ സമരം കളിയല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News