ഓസ്‌ട്രേലിയയില്‍ നവോദയ സജീവമാകുന്നു

സിപിഐഎം ആഭിമുഖ്യത്തിലുള്ള ഇടതുപക്ഷ പുരോഗമന സാംസ്‌ക്കാരിക സംഘടന ‘നവോദയ ‘ ഓസ്‌ട്രേലിയയില്‍ സജീവമാകുന്നു.

ഒരു വര്‍ഷം മുന്‍പ് പ്രാരംഭ നടപടികള്‍ ആരംഭിച് ഓസ്‌ട്രേലിയയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റികളും രെജിസ്‌ട്രേഷനും പൂര്‍ത്തിയാക്കി ശക്തമായ സംഘടനാ സംവിധാനത്തോടെ ഇപ്പോള്‍ ഔദ്യോഗികമായ പ്രവര്‍ത്തനോദ്ഘാടനത്തിനു തയ്യാറെടുക്കുകയാണ് ‘നവോദയ.

‘സിപിഐഎം പോളിറ്റ്ബ്യുറോ അംഗവും മുന്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയുമായ എം എ. ബേബിയാണ് നവോദയ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

25ന് നവോദയ കാന്‍ബറ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലിമെന്റ് ഓസ്‌ട്രേലിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പാര്‍ട്ടി സഖാക്കളുടെ യോഗത്തില്‍ പങ്കെടുക്കും.

26ന് സിഡ്‌നി 27ന് ബ്രിസ്‌ബേന്‍ ജൂണ്‍ 2 ന് അഡ്‌ലൈഡ് ജൂണ്‍ 3 മെല്‍ബണ്‍ ജൂണ്‍ 6 ന് പെര്‍ത് എന്നീ സംസ്ഥാന തലസ്ഥാനങ്ങള്‍ സന്ദര്‍ശിയ്ക്കുകയും നവോദയയുടെ ഓരോ സംസ്ഥാനങ്ങളിലെയും ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുകയും ചെയ്യും.

അഡിലൈഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറല്‍ സെക്രട്ടറി ബോബ് ബ്രിട്ടന്‍നുമായി കൂടിക്കാഴ്ച ഉണ്ടാകും .

കൈരളി ടിവിയിലെ ജനപ്രിയ പരിപാടി ആശ്വമേധതിലൂടെ പ്രശസ്തനായ ജിഎസ്. പ്രദീപ് നയിക്കുന്ന ആര്‍ട്ട് ഓഫ് നോളഡ്ജ് എന്ന പരിപാടിയും വിവിധ വേദികളില്‍ അരങ്ങേറും.

ഇതിനായി ജി എസ് . പ്രദീപും സന്തോഷ് പാലിയും അടങ്ങുന്ന സംഘം ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.

എംഎ ബേബിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്ശനത്തിനും ജി എസ്. പ്രദീപ് നയിക്കുന്ന ആര്‍ട്ട് ഓഫ് നോളഡ്ജ്, അശ്വമേധം പരിപാടികള്‍ക്കും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നവോദയ ഓസ്‌ട്രേലിയ ഭാരവാഹികള്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News