വർക്കലയിൽ ദളിതരെ കുളത്തിൽ കുളിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത തെറ്റ്; വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

വർക്കലയിൽ ദളിതരെ കുളത്തിൽ കുളിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത തെറ്റെന്ന് നാട്ടുകാർ. വാർത്തകൾക്ക് പിന്നിൽ വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ നീക്കങ്ങളാണ് വാർത്തകൾക്കു പിന്നിലെന്നും സ്ഥലം എം എൽ എ വി ജോയി പറഞ്ഞു.

വർക്കല കരുന്നിലക്കോട് കുളത്തിൽ കുളിക്കാൻ ദളിതരെ അനുവദിക്കുന്നില്ലെന്ന വാർത്ത ക‍ഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവവും ഇവിടെ ഇല്ലെന്ന് നട്ടൂകാർ പറയുന്നു. പ്രദേശത്ത് വർഗ്ഗീയമായ ചേരിതിരിവ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരാണ് ഇത്തരത്തിലുളള കള്ള പ്രചരണങ്ങൾക്ക് പിന്നിലെന്നും നാട്ടുകാർ പറയുന്നു.

വർഷങ്ങൾക്കു മുമ്പ് സ്ഥലത്തെ ഒരു അധ്യാപകൻ നാട്ടുകാർക്ക് വേണ്ടി വിട്ടുനൽകിയതാണ് ഉറവവറ്റാത്ത ഈ കുളം. അന്നുമുതൽ ഇന്നു വരെ ആർക്കു ഇവിടെ വിലക്ക് കൽപ്പിച്ചിട്ടില്ലന്ന് സ്ഥലഉടമതന്നെ വ്യക്തമാക്കി.

പുറത്ത് വന്ന വാർത്തയിൽ പ്രതികരിച്ച ഒരാൾ സ്ഥലത്തെത്തിയ എം എൽ എയോട് സംഭവത്തെകുറിച്ച് പറഞ്ഞതിങ്ങനെ.

വർഗ്ഗീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ നീക്കങ്ങളാണ് വാർത്തകൾക്കു പിന്നിലെന്ന് സ്ഥലം സന്ദർശിച്ച വർക്കല എം എൽ എ. വി ജോയി പറഞ്ഞു.

സ്ഥലത്തെത്തിയ എം എൽ എയും ജനപ്രതിനിധികളും പ്രദേശത്തെ ദളിതരായവർ കുളം ഉപയോഗിക്കുന്നതിന് നേതൃത്വം നൽകിയാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News