കശുവണ്ടി തൊഴിലാളികൾക്ക് വർഷം മുഴുവൻ ജോലി നൽകുകയാണ് സർക്കാര്‍ ലക്ഷ്യമെന്ന് കോടിയേരി

തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് കശുവണ്ടി തൊഴിലാളികൾക്ക് വർഷം മുഴുവൻ ജോലി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കശുവണ്ടി വികസന കോർപറേഷന്റെ കൊട്ടിയത്തെ ഫാക്ടറിയിലെ കശുമാവ് നഴ്‌സറി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു.

വ്യവസായത്തിനാവശ്യമായ തോട്ടണ്ടി രാജ്യത്ത് ഉൽപാദിപ്പിക്കുന്നില്ല. തോട്ടണ്ടി ഇറക്കുമതിക്ക് കശുവണ്ടി കോർപറേഷനും കാപ്പക്‌സും ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള രംഗത്തെ കിടമത്സരം പ്രതിസന്ധിയാണ്.
ഉപയോഗശൂന്യമായ സർക്കാർ ഭൂമിയിലെല്ലാം കശുമാവ് കൃഷി ആരംഭിച്ചാൽ മാത്രമെ ലക്ഷ്യത്തിലെത്താനാകൂ.

അതിനായി സർക്കാരും കശുവണ്ടി വികസന കോർപറേഷനും മുൻകൈയെടുക്കണം. ഇ എം എസ് അക്കാഡമിയുടെ ഒരേക്കർ കശുമാവ് കൃഷിക്ക് നൽകും. കശുമാവ് കൃഷി വ്യാപിപ്പിക്കാനുള്ള കശുവണ്ടി കോർപറേഷന്റെയും കശുമാവ് കൃഷി വികസന ഏജൻസിയുടെയും ശ്രമങ്ങൾ മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

നഴ്‌സറിയിൽ 2018-19 വർഷത്തേക്ക് ഉൽപാദിപ്പിച്ച കശുമാവ് ഗ്രാഫ്റ്റ് തൈ സിപിഐ എം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാലിന് നൽകി കോടിയേരി വിതരണോദ്ഘാടനം നിർവഹിച്ചു. നഴ്‌സറിയിൽ കശുമാവ് തൈകളുടെ പരിപാലന രീതി കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ വിശദീകരിച്ചു.

കാപ്പക്‌സ് ചെയർമാൻ എസ് സുദേവൻ, കശുവണ്ടി വികസന കോർപറേഷൻ ഭരണ സമിതി അംഗങ്ങളായ പി ആർ വസന്തൻ, ജി ബാബു തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News