ഫാസിസം രാജ്യത്തെ വരിഞ്ഞു മുറുക്കുമ്പോൾ നിശബ്ദരാകാന്‍ ക‍ഴിയില്ലെന്ന് പ്രഖ്യാപിച്ച് ‘നുണ പെരും നുണ’

ജനകീയ കൂട്ടായ്മയിൽ പിറന്ന നുണ പെരും നുണ എന്ന നാടകം ശ്രദ്ധേയമാകുന്നു. പെരും നുണകളിലൂടെ ഫാസിസം ഫണം വിടർത്തുന്ന പുതിയ കാലത്തിന്റെ യാഥാർഥ്യമാണ് ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ ഉമേഷ് കല്ല്യാശ്ശേരിയാണ് നാടകം അണിയിച്ചൊരുക്കിയത്.

ഫാസിസം നീരാളി കൈകൾ പോലെ രാജ്യത്തെ വരിഞ്ഞു മുറുകുമ്പോൾ നിശബ്ദരായി ഇരിക്കാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് നുണ പെരും നുണ എന്ന നാടകം. വിധിയെന്ന് കരുതി എന്തിനെയും അംഗീകരിച്ചും വർത്തമാന യാദർഥ്യങ്ങളോട് കണ്ണടച്ചും കടന്നു പോകാൻ കലാകാരൻമാർക്ക് കഴിയില്ലെന്നും അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സംവിധാകൻ ഉമേഷ് കല്ല്യാശ്ശേരി അണിയെച്ചൊരുക്കിയ ഈ രംഗ ഭാഷ്യം.

പരമ്പരാഗത രീതികളിൽ നിന്ന് വിട്ടു മാറി പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് നാടകത്തിന്റെ മുന്നോട്ട് പോക്ക്. ഒരു ഘട്ടത്തിൽ പ്രേക്ഷകൻ തന്നെ നാടകത്തിന്റെ ഭാഗമായി പരിണമിക്കുന്നു. നാടകത്തിന്റെ പ്രമേയത്തെ കുറിച് സംവിധായകൻ സംവിധായകൻ ഉമേഷ് കല്ല്യാശ്ശേരി.

കല്ല്യാശ്ശേരി പ്രദേശ വാസികളായ 35 ഓളം പേരാണ് നാടകത്തിൽ അഭിനയിക്കുന്നത്. ഇവരുടെ സ്വാഭാവികമായ അഭിനയ പാടവവും ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. രണ്ടു വേദികളിൽ ഇതുവരെ അവതരിപ്പിച്ച നാടകം കൂടുതൽ വേദികളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News