ലിനിയുടെ കുടുംബത്തെ ഏറ്റെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രണ്ട് മക്കള്‍ക്കും 10 ലക്ഷം രുപ വീതം ധനസഹായം

നിപ പനി മരണത്തിൽ സർക്കാരിന്‍റെ സമാശ്വാസം. ന‍ഴ്സ് ലിനിയുടെ മക്കൾക്ക് 10 ലക്ഷം വീതമുൾപ്പെടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായവും ഭർത്താവ് സജീഷിന് സർക്കാർ ജോലിയും നൽകും.

നിപ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പനി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

നിപ വൈറസ് ബാധിതരെ ചികിത്സിച്ചതിലൂടെ രോഗംബാധിച്ച് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ ന‍ഴ്സ് ലിനിയുടെയും കുടുംബത്തിന് ആകെ 25 ലക്ഷം രൂപയുടെ ധനസഹായമാണ് സർക്കാർ നൽകുക. ലിനിയുടെ മക്കൾക്ക് 10 ലക്ഷം രൂപ വീതമുള്ള സഹായമുൾപ്പെടെയാണിത്. ഇതിൽ 5 ലക്ഷം രൂപ ഒാരോ കുട്ടിയുടെ പേരിലും സ്ഥിര നിക്ഷേപമായിരിക്കും.

ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിപ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം നൽകുമെന്നും ആരേഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

നിലവിൽ നിപ പനി നിയന്ത്രണവിധേയമാണെന്നും സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് ബാധയിൽ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ മന്ത്രിസഭാ യോഗം പ്രതിരോധ നടപടികൾ ഉൗർജ്ജിതമാക്കാനും നിർദേശിച്ചു. പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വവ്വാലുകൾ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വനം വകുപ്പുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. നിലവിൽ രോഗ ബാധിതരെയും കുട്ടിരിപ്പുകാരെയും കൂടുതലായി നിരീക്ഷിക്കും. ഒപ്പം രോഗ ലക്ഷണങ്ങൾ കാണുന്നവർക്ക് റിപാ വൈറിൻ മരുന്ന് നൽകി തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

നിപ വൈറസ് ബാധയുടെ പ്രവർത്തനങ്ങൾ ഇൗ മാസം 25 ന് കോ‍ഴിക്കോട് സർവ്വകക്ഷിയോഗം ചേർന്ന് വിലയിരുത്തി മുന്നോട്ട് പോകാനും സർക്കാർ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News