കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ‌് നേതാവ‌് എച്ച‌് ഡി കുമാരസ്വാമി ബുധനാഴ‌്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട‌് 4.30ന‌് നിയമസഭാ മന്ദിരമായ വിധാൻസൗധയിലാണ‌് ചടങ്ങ‌്.

ഉപമുഖ്യമന്ത്രിയായി കോൺഗ്രസിലെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും.

ചടങ്ങിൽ ഐഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, കമൽ ഹസൻ, അഖിലേഷ‌് യാദവ‌്, മായാവതി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here