ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലായ് നാലിന്

ജടായു എര്‍ത്ത്സ് സെന്‍ററിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന് തയ്യാറാകുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്‍റെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയ ടൂറിസം-കള്‍ച്ചറല്‍ കേന്ദ്രം ജൂലൈ 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസത്തിന് സമര്‍പ്പിക്കും.

ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്സര്‍ലാന്‍റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് സര്‍വീസും ഉൾപ്പെടുന്നതാണ് ലോക ടൂറിസത്തിന് സമർപ്പിക്കപ്പെടുന്നത്.

ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പ്പമുള്‍ക്കൊളളുന്നതാണ് ജടായു എര്‍ത്ത്സ് സെന്‍ററിന്‍റെ രണ്ടാം ഘട്ടം. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്‍റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യതലത്തിലേക്ക് എത്തുന്നത്. ജൂലൈ 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ലോക ടൂറിസത്തിന് സമർപ്പിക്കും.

കേരള ടൂറിസത്തിന്‍റെ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന പുതിയ ടൂറിസം-കള്‍ച്ചറല്‍ കേന്ദ്രമായി രണ്ടാം ഘട്ടത്തിലൂടെ
ജടായു എര്‍ത്ത്സ് സെന്‍റർ എത്തുമെന്ന് ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു.

പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജടായു ശില്‍പ്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജടായുപ്പാറയിലെ ഈ ഭീമാകാര ശില്‍പ്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനമാണ്.

പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച ഈ കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിനുള്ള സൗകര്യം ലഭ്യമാകുന്ന ടൂറിസം കേന്ദ്രം കൂടിയായി ജടായു എര്‍ത്ത്സ് സെന്റര്‍ മാറുകയാണ്. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും , പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്കും ഇതിന്‍റെ പ്രത്യേകതകളിൽ ഒന്നാണ്.

65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത്സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി സംരംഭമാണ്. ജടായു എര്‍ത്ത്സ് സെന്റര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴിക കല്ലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here