വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയിൽ പ്രവേശിച്ചു

വരാപ്പുഴയിൽ പൊലീസ്‌ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയിൽ പ്രവേശിച്ചു. രാവിലെ പറവൂർ താലൂക്ക്‌ ഓഫിസിലെത്തിയാണു അഖില സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലിയിൽ പ്രവേശിച്ചത്‌.

രാവിലെ പത്ത്‌ മണിയോടെയാണു അനുജൻ അഭിനവിനും ശ്രീജിത്തിന്റെ ജേഷ്ഠൻ രഞ്ഞ്നിത്തിനും ഊപം അഖില ജോലിയിൽ പ്രവേശിക്കാൻ എത്തിയത്‌. തുടർന്ന് പറവൂർ തഹസീൽദാറെത്തി രേഖകൾ പരിശോദിച്ചു.

വടക്കൻ പറവൂർ താലൂക്ക്‌ ഓഫീസിൽ ക്ലർക്ക്‌ കം ഓഫീസ്‌ അസിസ്റ്റന്റ്‌ തസ്തികയിലേക്കാണു അഖിലയ്ക്ക്‌ സർക്കാർ നിയമനം നൽകിയത്‌.

തങ്ങൾക്ക്‌ നൽകിയ സംരക്ഷണത്തിനു സർക്കാരിനോട്‌ നന്ദിയുണ്ടെന്ന് ജോലിയിൽ പ്രവേശിച്ച ശേഷം അഖില പറഞ്ഞു. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ സഫീറുല്ല നേരിട്ട്‌ വീട്ടിലെത്തിയാണു അഖിലക്ക്‌ നിയമന ഉത്തരവ്‌ നൽകിയത്‌.

15 ദിവസത്തിനകം മതിയായ രേഖകളുമായി പറവൂർ താലൂക്ക്‌ ഓഫീസിലെത്താനും കളക്ടർ നിർദ്ദേശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ സർക്കാർ ധന സഹായവും കളക്ടർ ഉത്തരവിനൊപ്പം കൈമാറിയിരുന്നു.

നിർദ്ദേശപ്രകാരമുള്ള രേഖകളെല്ലാം ലഭിച്ചതോടെയാണു ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കാൻ അഖില തീരുമാനിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here