ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കാണാനെത്തിയ നടി തിയേറ്ററില്‍ അപമാനിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞു കൊണ്ട് നടിയുടെ പ്രതികരണം; വീഡിയോ

പ‍ഴയകാല തെലുങ്കു താരം സാവിത്രിയുടെയും തെലുങ്കു സിനിമാ ഇന്ട്രർസ്ട്രിയുടേയും കഥ പറഞ്ഞെത്തിയ ചിത്രം മഹാനടി കാണാനെത്തിയ സിനിമാതാരം തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടു.

സിനിമാ താരം ഹരിതേജയാണ് തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടത്.  ടെലവിഷന്‍ അവതാരകയും നടിയുമാണ് ഹരി തേജയ. ഇക്കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം വ്യക്തമാക്കിയത്. പ‍ഴയ കാല സൂപ്പര്‍ താരം, സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരിക്കിയ ചിത്രമാണ്  മഹാനടി. ചിത്രം കാണാനായി കുടുംബത്തോടൊപ്പമാണ് ഹരിതേജയെത്തിയത്.

സിനിമയുടെ പകുതിയോളം പൂര്‍ത്തിയായ സമയത്ത് തിയറ്ററില്‍ വെച്ച് ഹരിയുടെ അമ്മ, അച്ഛനടുത്ത് ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടടുത്തിരുന്ന സ്ത്രീ വിലക്കി.

അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കരുതെന്നും സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഇത് തന്‍റെ അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി പറയുന്നു.

തന്‍റെ മുന്നില്‍ വെച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാവവുന്നതിലും അധികമായിരുന്നെന്നും താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡിജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി വേഷമിട്ട ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News