തൂത്തുക്കുടിയില്‍ പൊലീസിന്‍റെ കൊടും ക്രൂരത നടമാടുന്നു; ഇന്നും വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

തൂത്തുക്കുടിയില്‍ പൊലീസിന്‍റെ കൊടും ക്രൂരത നടമാടുന്നു ഇന്നും വെടിവെപ്പ്.  ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്ക്. 25 വയസ്സുള്ള കാളിയപ്പന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

തമിഴ‌്നാട്ടിലെ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർപ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് ഇന്നലെ  നടത്തിയ വെടിവയ‌്പിൽ  12 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നത്തെ മരണം കൂടിയായതോടെ മരണം 13 ആയി.

പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌് മാർച്ചിനുനേരെയാണ‌് വെടിവയ‌്പുണ്ടായത‌്.

കടുത്ത പാരിസ്ഥിതിക പ്രശ‌്നങ്ങളും മലിനീകരണവും ആരോഗ്യപ്രശ‌്നങ്ങളും ഉണ്ടാക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർപ്ലാന്റ‌് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട‌് ഫെബ്രുവരി അവസാനവാരംമുതൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ‌്.

സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ‌് ചൊവ്വാഴ‌്ച കലക്ടറേറ്റ‌് മാർച്ച‌് സംഘടിപ്പിച്ചത‌്. നിരോധനാജ്ഞ ലംഘിച്ച‌് ഇരുപതിനായിരത്തിലേറെ പേർ അണിനിരന്ന മാർച്ച‌് കലക്ടറേറ്റ‌് പരിസരത്ത‌് എത്തുന്നതിനുമുമ്പ‌് പൊലീസ‌് തടഞ്ഞതോടെ സംഘർഷമായി.

തുടർന്ന‌് പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പൊലീസ‌് ലാത്തിച്ചാർജ‌് നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ജനങ്ങൾക്കുനേരെ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടയിലാണ‌് പൊലീസ‌് വെടിവച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here