കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സി ബി ഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
പോലീസ് അന്വേഷണം തൃപ്തികരമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന കോടതി വിലയിരുത്തി.
ആർ എസ് എസ് നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ട്രസ്റ്റായിരുന്നു ഹർജിക്കാർ. ബി ജെ പി പ്രവർത്തകരുടെ കൊലപാതകങ്ങൾ സി ബി ഐ അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
പോലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ആരോപിച്ചായിരുന്നു ഹർജി . അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് ഫെഡറൽ സംവിധാനത്തിന് എതിരാകുമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി .ഹർജി ദുരുദ്ദേശപരമാണെന്നും കോടതിവിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here