ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നതിൽ നിന്നും ബി.ജെ.പിയെ തടഞ്ഞു എന്നതാണ് കർണ്ണാടകയുടെ വിജയമെന്ന് സി പി ഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

2019 ൽ ബി. ജെ പി യെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും യെച്ചുരി ബംഗ്ളൂരിൽ പീപ്പിളി നോട്പ റഞ്ഞു . കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കായി ബംഗ്ളുരു വിലെത്തിയതായിരുന്നു യെച്ചൂരി .

ഗോവ, മണിപ്പൂർ, മേഘാലയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും ജനാധിപത്യത്തെ അട്ടിമറിച്ച് സർക്കാർ രൂപീകരിച്ച ബി.ജെപി യുടെ തന്ത്രം കർണ്ണാടകയിൽ പരാജയപ്പെട്ടെന്ന് സീതാറാം യച്ചൂരി പറഞ്ഞു .

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നതിൽ നിന്നും ബി.ജെ. പിയെ തടഞ്ഞു എന്നതാണ് കർണാടകയുടെ വിജയം . 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി യെ താഴെ ഇറക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ബി ജെപിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രാദേശിക പാർട്ടികളുടെ സഖ്യം പ്രധാനപ്പെട്ടതാണെന്നും യെച്ചൂരി പറഞ്ഞു