വന്‍ കൊ​ടു​ങ്കാ​റ്റിന് സാധ്യത; 160 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും; ഗള്‍ഫ് നിവാസികള്‍ക്ക് ആശങ്ക

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല ‘മെ​ക്കു​നു’ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​താ​യി ഒമാൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി .

സ​ലാ​ല തീ​ര​ത്തു​​നി​ന്ന്​ 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ നി​ല​വി​ൽ കാ​റ്റു​ള്ള​തെ​ന്ന് ഒമാൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊതു അ​തോ​റി​റ്റി അറിയിച്ചു .

കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മേ​ഘ മേ​ലാ​പ്പു​ക​ൾ സ​ലാ​ല​യി​ൽ​നി​ന്ന്​ 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു​ള്ള​ത്. നാളെ വൈ​കീ​ട്ടു​മു​ത​ൽ ദോ​ഫാ​ർ, അ​ൽ വു​സ്​​ത മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്.

കാ​റ്റി​ന്‍റെ  കേ​ന്ദ്ര ഭാ​ഗ​ത്തി​​ന്‍റെ ഗ​തി ദോ​ഫാ​ർ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കാ​ണ്. വെ​ള്ളി​യാ​ഴ്​​ച​യോ ശ​നി​യാ​ഴ്​​ച​യോ കാ​റ്റ്​ ഒ​മാ​ൻ തീ​ര​ത്തെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ന​ത്ത മ​ഴ​യും ഇ​ടി​യും മി​ന്ന​ലോ​ടെ​യു​മു​ള്ള കൊ​ടു​ങ്കാ​റ്റും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ദോ​ഫാ​ർ, അ​ൽ വു​സ്​​ത തീ​ര​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. തി​ര​മാ​ല​ക​ൾ അ​ഞ്ചു​മു​ത​ൽ എ​ട്ടു​ മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്​​ഥാ ബു​ള്ള​റ്റി​നു​ക​ൾ ശ്ര​ദ്ധി​ച്ച​ശേ​ഷം മാ​ത്ര​മേ പോ​കാവൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ദി​ക​ളി​ലും താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ മാ​റി മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു.

കാ​റ്റ്​ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെട്ടതോ​ടെ ‘മെ​ക്കു​നു’ എ​ന്ന പേരാണ് കാറ്റിന് നൽകിയിരിക്കുന്നത്. മ​ണി​ക്കൂ​റി​ൽ 62 കി​ലോ​മീ​റ്റ​ർ മു​ത​ൽ 74 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ്​ നി​ല​വി​ൽ കാ​റ്റി​​ന്‍റെ വേ​ഗ​ത.

ഇനിയും ശക്തി പ്രാപിച്ച് കരയോടടുക്കുമ്പോൾ മണിക്കൂറീൽ 150 നും 160 ഇടയിലായിരിക്കും കാറ്റിന്റെ വേഗത എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News