അടിസ്ഥാന സൗകര്യമില്ല; പാലക്കാട് കേരള മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനം വ‍ഴിമുട്ടി; മാനേജ്മെന്‍റ് നിലപാടിനെതിരെ പ്രതിഷേധം കത്തുന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിദ്യാര്‍ത്ഥികളുടെ പഠനം വ‍ഴിമുട്ടിയ നിലയിലാണ്. മാനേജ്മെന്‍റ് നിലപാടിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍.

കേരള മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം പഠനം വ‍ഴിമുട്ടി നില്‍ക്കുന്നത്. 150 വിദ്യാര്‍ത്ഥികളാണ് കോളേജിലുള്ളത്. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് അടിസ്ഥാന സൗകര്യം പോലുമില്ല. അധ്യാപകരില്ല, ലാബില്ല, ഹോസ്റ്റല്‍ സൗകര്യമില്ല.

നേരത്തെ ആശുപത്രി വാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷ അടുത്തിരിക്കെ ക്ലാസുകള്‍ പലപ്പോ‍ഴും നടക്കുന്നത് പേരിന് മാത്രമാണ്.

നിരവധി തവണ മാനേജ്മെന്‍റിന് മുന്നില്‍ പ്രശ്നം അവതരിപ്പിച്ചെങ്കിലും അവഗണിക്കുന്നതിനെ തുടര്‍ന്ന് ക‍ഴിഞ്ഞ നാല് ദിവസമായി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സമരത്തിലാണ്.

75 പേര്‍ മെറിറ്റിലും 75 പേര്‍ മാനേജ്മെന്‍റ് സീറ്റിലും പ്രവേശനം നേടിയവര്‍. 30 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിളവ് നല്‍കിയ പണം പോലും തിരികെ നല്‍കിയിട്ടില്ല.

സാന്പത്തിക പ്രയാസം മൂലം കോളേജ് നടത്തിക്കൊണ്ട് പോവാന്‍ ക‍ഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് കോളേജ് മാനേജ്മെന്‍റിന്‍റെ നിലപാട്.

പ്രശ്ന പരിഹാരത്തിനായി കോളേജില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യമില്ലാത്തതിന്‍റെ പേരില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ക‍ഴിഞ്ഞ തവണ കേരള മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ ബാച്ചിന് പ്രവേശനാനുമതി നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News