ജനം നെട്ടോട്ടമോടുന്നു; ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്; 4 രൂപയെങ്കിലും ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന നിലപാടില്‍ എണ്ണക്കമ്പനികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്.തു​ട​ർ​ച്ച​യാ​യ 11-ാം ദി​വ​സ​മാണ് ഇന്ധനവില വര്‍ധിച്ചത്. വില വര്‍ധനവില്‍ ജനം നട്ടം തിരിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇനത്തില്‍ ഈ വര്‍ഷം നേടിയെടുത്തത് രണ്ട് ലക്ഷം കോടിയിലേറെ രൂപ.

ലാഭം കൊയ്യുമ്പോളും ഇനിയും 4 രൂപയെങ്കിലും ലിറ്ററിന് ഇനിനും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് എണ്ണ കമ്പനികള്‍.

സംസ്ഥാനത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണ് വിലവർധനയ്ക്ക് കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറായില്ല.

ഒന്നര പതിറ്റാണ്ടിനിടെ പെട്രോള്‍-ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ 2017 ജൂല്‍ 16നാണ് ദിനംപ്രതി വില നിര്‍ണ്ണയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News