വിരാട് കൊഹ്ലിക്ക് നട്ടെല്ലിന് പരിക്ക്; സാഹചര്യം ഗുരുതരം; കൗണ്ടിയില്‍ നിന്ന് പുറത്ത്; ഇംഗ്ലണ്ട് പര്യടനവും നഷ്ടമാകും; ലോകകപ്പിലെ സാധ്യതയ്ക്കും തിരിച്ചടിയെന്ന് ഡോക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിക്ക് നട്ടെല്ലിന് പരിക്ക്. സാഹചര്യം ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കൊഹ്ലിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിശ്രമമില്ലാതെ  കളിച്ചതാണ് വിരാടിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗണ്ടി മത്സരത്തില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ നായകനിപ്പോള്‍. പരിക്ക് കാരണം സറെയ്ക്ക് വേണ്ടി കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിക്ക് ഗുരുതരമാണെന്നും ഏറെക്കാലം വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കൊഹ്ലിക്ക് നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്.

പരിക്ക് മാറാത്തടുത്തോളം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കൊഹ്ലിക്ക് കളിക്കാനാകുമോയെന്ന കാര്യവും സംശയത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News