അനന്യ ആരോടും പറയാതെ പോയത് ഹിമാലയത്തിലേക്ക്

വീട്ടില്‍ പോലും പറയാതെയായിരുന്നു ആ യാത്ര. തന്റെ ഭര്‍ത്താവിനെ മാത്രം ഒപ്പം കൂട്ടി . ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലേക്ക്. ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് . ആ സാഹസികയാത്ര സമ്മാനിച്ച അനുഭവങ്ങള്‍ അനന്യക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല.

യാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ സ്വപ്‌നമായി അവശേഷിച്ചിരുന്ന യാത്രയായിരുന്നു ഹിമലായത്തിലേക്ക് നടത്തിയ യാത്ര.

ഹിമാലയത്തിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് ആഞ്ജനേയന്‍ സമ്മതം മൂളിയതോടെ ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും അവിടെ നിന്ന് ബദരിനാഥിലേക്കും തിരിക്കുകയായിരുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു തങ്ങള്‍ അവിടേക്ക് പോയതെന്ന് അനന്യ പറയുന്നു.

“ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോകണമെന്നുറപ്പിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ അവിടെയത്തിയപ്പോള്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. റോഡ് പണി നടക്കുന്നതിനാല്‍ കേദാര്‍നാഥിലേക്ക് പോവാന്‍ വാഹനമൊന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. അന്നത്തെ ദിവസം കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. അന്ന് താഴ്‌വാരത്തില്‍ കഴിഞ്ഞതിന് ശേഷം അടുത്ത ദിവസമാണ് ക്ഷേത്രത്തിലേക്ക് പോയത്”.

റോഡ് മാര്‍ഗമുള്ള യാത്ര സാധ്യമല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു അവര്‍ തങ്ങളെ വിട്ടത്.

അഞ്ച് പേര്‍ക്കുള്ള സ്ഥലമായിരുന്നു അതിലുണ്ടായിരുന്നത്. വരുന്നത് വരട്ടെ എന്ന് മനസ്സിലുറപ്പിച്ചായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. അവിടെ എത്തിയതിന് ശേഷമാണ് അമ്മയെ വിളിച്ച് യാത്രയെക്കുറിച്ച് സൂചിപ്പിച്ചതെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News