തൂത്തുക്കുടി വെടിവെപ്പ്; സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് വിഎസ്; വെടിവെപ്പ് ബോധപൂര്‍വ്വം

തിരുവനന്തപുരം: തൂത്തുക്കുടിയില്‍ നിലനില്‍പ്പിനായി സമരം ചെയ്ത നാട്ടുകാരെ കൂട്ടക്കൊല ചെയ്ത തമിഴ്‌നാട് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് വിഎസ് അച്യുതാനന്ദന്‍.

സമാധാനപരമായി ജില്ലാ കളക്റ്ററുടെ ഓഫീസ് പിക്കറ്റ് ചെയ്യാനെത്തിയ പതിനായിരക്കണക്കിന് ജനങ്ങളുടെ വികാരം മനസിലാക്കാതെ, ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി അവര്‍ക്കുനേരെ നിറയൊഴിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

വെടിവെപ്പ് ബോധപൂര്‍വ്വമായിരുന്നെന്നും, സമരനേതാക്കളെ തെരഞ്ഞുപിടിച്ച് വെടിവെച്ചിടുകയായിരുന്നു. ലാഭക്കൊതി മൂത്ത കോര്‍പ്പറേറ്റുകള്‍ക്ക് വികസനത്തിന്റെ പേരില്‍ വിടുപണി ചെയ്യുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ ശാപമാണ്.

വെടിവെപ്പിന് ഗൂഢാലോചന നടത്തിയ ഉന്നതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News