ബിജെപിയുടെ സഹായം തേടി ആന്‍റണി; ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നില്‍ക്കണമെന്ന് ആന്‍റണി അപേക്ഷിക്കുന്ന വീഡിയോ

മോദിഭരണത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന വാദം രാജ്യത്ത് ശക്തമാകുകയാണ്. കര്‍ണാടകയുടെ മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളുടെ സംഗമം കൂടിയായിരുന്നു അത്.

ബിജെപിക്കും ആര്‍എസ്എസിനും എതിരെ മതേതര ശക്തികള്‍ ഒറ്റക്കെട്ടാകുന്നതിന്‍റെ സൂചനകള്‍ പുറത്തുവരുമ്പോ‍ഴാണ് കോണ്‍ഗ്രസിന്‍റെ സമുന്നതനായി നേതാവ് എകെ ആന്‍റണി പരസ്യമായി ബിജെപിയുടെ സഹായം തേടുന്നത്. കേരളത്തിലെ ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നിന്ന് സഹായിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ദേശിയ നേതാവ് അപേക്ഷിക്കുന്നത്.

ഇതിനുള്ള തുടക്കം ചെങ്ങന്നൂരിലാകണമെന്നും ആന്‍റണി പറയുന്നു. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആന്‍റണി പരസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെങ്ങന്നൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടെയാണ് ആന്‍റണി ബിജെപിയുടെ  ‍‍വോട്ടഭ്യര്‍ത്ഥിച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News