തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 106.91 കോടിരൂപയുടെ ലാഭത്തിലെത്തി. 14 സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ നിന്നും ലാഭത്തിലെത്തിയത്. KMML, KSIDC, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് എന്നീ സ്ഥാപനങ്ങളാണ് വന്‍ നേട്ടം നേടിയത്. 2017 18 സാമ്പത്തിക വര്‍ഷത്തെ കണക്കെടുപ്പിലാണ് നേട്ടത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 2015-16ല്‍ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 131.86 കോടി രൂപയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കൊണ്ട് നഷ്ടം 80.67 കോടിയായി കുറച്ചു. തുടര്‍ന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്ര നേട്ടമായി നഷ്ടത്തിന്റെ കണക്കിനെ 106.91 കോടി എന്ന ലാഭത്തിലെത്തിച്ചു.
2017ലെ അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിന്റെ കണക്കുക്കള്‍ മറന്ന് ലാഭത്തിലെക്ക് എത്തിതുടങ്ങിയത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൊതുമേഖലയെ ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
സംസ്ഥാനത്തെ 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 14 എണ്ണമാണ് ഇപ്പോള്‍ ലാഭത്തിലെത്തിയിരിക്കുന്നത്. KMML, KSIDC, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് എന്നീ സ്ഥാപനങ്ങളാണ് വന്‍ നേട്ടം കൊയ്തത്.
195.78 കോടി രൂപയുടെ ലാഭം നേടിയ ചവറ KMML അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് സ്വന്തമാക്കിയത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 36.22 കോടി ലാഭത്തിലെത്തിയപ്പോള്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 33.17 കോടിയിലും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് 18.83 കോടി രൂപയിലുമെത്തിച്ചു അതിന്റെ ലാഭം.
മലബാര്‍ സിമന്റ്‌സ്, ഗടഉജ, ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലട്രിക്കല്‍സ് കേരള, സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ്, KSIE, KSEDC, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള, കേല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ്, കേരള ആര്‍ടിസന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് എന്നിവയും ലാഭത്തിന്റെ പട്ടികയിലുണ്ട്.
ആധുനികവത്ക്കരണ നടപടികളിലൂടെ മറ്റ് പൊതുമേഖലാ സ്ഥാപങ്ങളെയും ലാഭത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പ് തുടരുകയാണ്. GST, നോട്ട് നിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതികൂല മനോഭാവം എന്നിവയ്ക്കിടയിലാണ് സംസ്ഥാനത്തിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
Get real time update about this post categories directly on your device, subscribe now.