നിപ്പ വൈറസ്: പരീക്ഷകള്‍ മാറ്റി; പൊതു പരിപാടികള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കളക്ടര്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

26ന് ശനിയാഴ്ച പിഎസ്‌സി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി. ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, പത്ത് തിയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. മറ്റ് തിയതികളിലെ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല.

നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി.

മെയ് 31 വരെ റ്റിയൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കലക്ടര്‍ വിലക്കി. പുതുതായി അനുവദിച്ച വടകര ആര്‍ഡിഒ ഓഫീസിന്റെ നാളെ നടത്താനിരുന്ന ഉദ്ഘാടനവും മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News