മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഇതര സംസ്ഥാന മലയാളി വ്യവസായസംരംഭകര്‍ക്ക് പുരസ്‌കാരങ്ങളുമായി കൈരളി ടിവി

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഇതര സംസ്ഥാന മലയാളി വ്യവസായസംരംഭകര്‍ക്ക് പുരസ്‌കാരങ്ങളുമായി കൈരളി ടിവി എത്തുന്നു.

‘കൈരളി ടിവി എന്‍ആര്‍കെ ഓന്‍ട്രപ്രെണര്‍ അവാര്‍ഡ് 2018’ മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രാവര്‍ത്തികമാക്കുന്നത്.

  • എന്‍ആര്‍കെകളായ മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്
  • മുപ്പത്തിയഞ്ചു വയസ്സില്‍ താഴെയുള്ള എന്‍ആര്‍കെകളായ സംരംഭകര്‍ക്കുള്ള യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്
  • എന്‍ആര്‍കെകളായ വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്
  • ഇന്ത്യയിലെവിടെയെങ്കിലും വന്‍ നിക്ഷേപം നടത്തി വിജയം കൊയ്ത എന്‍ആര്‍കെകളായ സംരംഭകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
  • ബിസിനസ് രംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കിയ എന്‍ആര്‍കെകളായ സംരംഭകര്‍ക്കുള്ള സ്‌പ്യെഷല്‍ ജൂറി അവാര്‍ഡ്

എന്നിങ്ങനെ അഞ്ച് അവാര്‍ഡുകളാണ് നല്കുന്നത്.

അവാര്‍ഡ് ജനകീയ നാമനിര്‍ദ്ദേശങ്ങളിലൂടെയാണ് നിര്‍ണയിക്കുന്നത്. അവാര്‍ഡിന് പരിഗണിക്കാന്‍ യോഗ്യതയുള്ളവരെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദ്ദേശിക്കാം.

പേര്, വിലാസം, അവാര്‍ഡിന് നിര്‍ദ്ദേശിക്കാനുള്ള കാരണങ്ങള്‍ എന്നിവ ഉള്‍ക്കാള്ളിച്ച് എന്‍ട്രികള്‍ nrkawards@kairalitv.in എന്ന വിലാസത്തില്‍ ഈ മാസം 31 മുന്‍പായി അയയ്ക്കുക.

കാര്‍ഷിക പ്രതിഭകളെ ആദരിക്കുന്ന കതിര്‍ അവാര്‍ഡ്, ആതുരസേവനരംഗത്ത് സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്ന ഡോക്ടേഴസ് അവാര്‍ഡ്, മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്നോടെക് അവാര്‍ഡ്, യുവവനിതാ സംരംഭകര്‍ക്ക് നല്‍കുന്ന ജ്വാല അവാര്‍ഡ്, ശാരിരിക വെല്ലുവിളികളെ അതിജീവിച്ച് നേട്ടങ്ങള്‍ കൊയ്തവരെ ആദരിക്കുന്ന ഫീനിക്‌സ് പുരസ്‌കാരം, എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ് എന്നിങ്ങനെ കേരളസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് പുറമേയാണ് എന്‍ആര്‍കെകളെ ആദരിക്കുന്ന പുതിയ പുരസ്‌കാരവുമായി കൈരളിയെത്തുന്നത്.

ജ്യോതി ലബോറട്ടറിസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

എല്‍ഐസി എംഡി ബി വേണുഗോപാല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഗോകുല്‍ ദാസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് കെ കെ നമ്പ്യാര്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി എം കെ നവാസ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here