കെ സുധാകരന്റെ സഹായി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് സുധാകരന്റെ വീട്ടില്‍ നിന്ന്; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ സഹായിയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍.

ചെറുപുഴ സ്വദേശി പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്. കണ്ണൂരിലെ സുധാകരന്റെ വീട്ടിലാണ് പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി 11ന് ഉറങ്ങാന്‍ കിടന്ന പ്രസാദ് രാവിലെയായിട്ടും എഴുന്നേറ്റില്ല.

തുടര്‍ന്ന്സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആറു ആറുവര്‍ഷമായി സുധാകരന്റെ സഹായിയാണ് പ്രസാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News