പാടത്തെ ക്രിക്കറ്റ് കളിയിലും ഐസിസി ഇടപെടല്‍

പാകിസ്ഥാനില്‍ നടന്ന ഒരു കളിക്കിടെ ബാറ്റ്‌സ്മാന്‍ ഔട്ടായ സംഭവത്തിലാണ് ഐസിസി ഇടപെട്ടത്. കളിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ തരംഗമാവുകയാണ്.

കളിക്കിടെ ശക്തിയായി ഷോട്ട് അടിക്കാനായുള്ള ബാറ്റ്‌സ്മാന്റെ ശ്രമം പരാജയപ്പെടുകയും ഔട്ട് ആവുകയുമായിരുന്നു. ബാറ്റ് ആഞ്ഞുവീശിയെങ്കിലും കാറ്റിന്റെ ശക്തി കൊണ്ടോ സ്പിന്ന് കൊണ്ടോ പന്ത് തൊട്ടടുത്ത് തന്നെ വീഴുകയും ഉരുണ്ടു വന്ന് വിക്കറ്റില്‍ കൊള്ളുകയും ചെയ്തു.

ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ബാറ്റ്‌സ്മാന്‍ ക്രീസ് വിടാന്‍ തയ്യാറായില്ല. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ബാറ്റ്‌സമാന്‍ അടുത്ത ആള്‍ക്ക് ബാറ്റ് കൈമാറുന്നതും ദൃശ്യങ്ങളിന്‍ വ്യക്തമാണ്.

എന്നാല്‍ ഹംസ എന്ന ഒരു ആരാധകന്‍ ഈ വീഡിയോ ഐസിസിക്ക് അയച്ചുകൊടുത്തു. ബാറ്റ്‌സ്മാന്‍ ഔട്ട് ആണോ അല്ലയോ എന്നായിരുന്നു ഹംസയുടെ ചോദ്യം.

നിരവധി ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടായ സംശയത്തിന് ഒടുവില്‍ ഐസിസി മറുപടി നല്‍കുകയായിരുന്നു. ഐസിസിയുടെ നിയമം 32.1 പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്നായിരുന്നു വിധി.

എന്നാല്‍ നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിയിലെ സംശയത്തിന് പോലും മറുപടി നല്‍കിയ ഐസിസിയുടെ നടപടിയാണ് ആരാധകരെ ഏറെ അമ്പരപ്പിച്ചത്.

ട്വിറ്ററിലൂടെയാണ് ഐസിസി ആരാധകരുടെ സംശയത്തിന് തീര്‍പ്പുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് സമാനമായ നിരവധി ദൃശ്യങ്ങള്‍ ഐസിസിയുടെ തീര്‍പ്പിനായി ആരാധകര്‍ അയച്ചിട്ടുണ്ടെന്നതാണ് ഏറെ രസകരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News