എംഎച്ച് 17 വിമാനം തകര്‍ത്തത് റഷ്യന്‍ മിസൈല്‍; അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോര്‍ക്ക്: മലേഷ്യന്‍ വിമാനം എം.എച്ച് 17 വിമാനം തകര്‍ത്തത് റഷ്യന്‍ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രൈയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

BUK-TELAR മിസൈലാണ് വിമാനം തകര്‍ക്കാന്‍ വേണ്ടി പ്രയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടുകളെ തള്ളി റഷ്യ രംഗത്തെത്തി. യുക്രൈയ്ന്‍ സൈന്യമാണ് സംഭവത്തിന് ഉത്തരവാദികളെന്നാണ് റഷ്യയുടെ മറുപടി.

2014 ജൂലൈ 17നാണ് 298 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലലംപുരിലേക്ക് പറന്ന വിമാനം തകര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here