ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പ്രചരണത്തിനെത്തിയ സംഘത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; എട്ടു വയസുകാരിക്ക് നേരെയും സംഘപരിവാര്‍ ഗുണ്ടായിസം; അക്രമം നടത്തിയത് ത്രിപുര മുഖ്യന്റെ പരിപാടിക്കെത്തിയവര്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂരിലെത്തിയ എട്ടു വയസുകാരി പ്രാര്‍ഥനക്കും സംഘത്തിനും നേരെ ആര്‍എസ്എസ് ബിജെപി സംഘത്തിന്റെ ആക്രമണം.

വാഹനത്തിന്റെ ഡ്രൈവറെ അക്രമിസംഘം തല്ലി. വാഹനത്തിലെ ബോര്‍ഡും സംഘം തകര്‍ത്തു.

ചെങ്ങന്നൂര്‍ പുത്തന്‍കാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്കെത്തവെയായിരുന്നു അക്രമം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുത്ത പരിപാടിക്കെത്തിയ ബിജെപിക്കാരാണ് അക്രമം നടത്തിയത്. ഇവരുടെ ഇടയില്‍ പെട്ടു പോയ വാഹനത്തിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു.

ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കളും അക്രമിസംഘത്തിലുണ്ടായിരുന്നു.

ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി നഹാസിനെ തല്ലിയശേഷം പ്രാര്‍ഥനയെയും കൂടെയുണ്ടായിരുന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി.

പ്രാര്‍ഥനയും നഹാസും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാണ്. പ്രാര്‍ഥനയുടെ അച്ഛന്‍ രതീഷ്, ഗായകന്‍ ഓച്ചിറ സ്വദേശി റെജി സദാനന്ദനും എന്നിവരും കൂടെയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News