കൊച്ചി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ സുരക്ഷക്കെത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം.
കളമശേരി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ റോജിനെയാണ് പാമ്പുകടിച്ചത്. മാരിയറ്റ് ഹോട്ടലില്‍ ബിപ്ലബ് കുമാര്‍ തങ്ങുമ്പോള്‍ അവിടെ ഡ്യൂട്ടിയിലായിരുന്നു റോജിന്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജിന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവം അറിഞ്ഞെത്തിയവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here