തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ഭാഗമായി കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍(ആര്‍പിഎല്‍) ‘തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

ആവേശകരമായ സ്വീകരണമാണ് മന്ത്രി രാമകൃഷ്ണന് തൊഴിലാളികള്‍ നല്‍കിയത്. തൊഴിലാളികളുടെ പ്രശ്‌നങള്‍ നേരിട്ട് മന്ത്രി വിലയിരുത്തി.

തോട്ടം തൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനും ഭവനപദ്ധതി നടപ്പാക്കാനും നടപടിയെടുക്കും.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്.

ആര്‍പിഎല്ലിലെ 230 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടി ആരംഭിച്ചു. തൊഴിലാളികള്‍ക്കായി പാര്‍പ്പിട പദ്ധതി എത്രയും വേഗം നടപ്പാക്കും.

കശുവണ്ടി വ്യവസായ സംരക്ഷണത്തിനായി ആര്‍പിഎല്ലില്‍ നൂറ് ഏക്കറില്‍ കശുമാവ് കൃഷി ആരംഭിച്ചു. അന്‍പത് ഏക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കും.

റബര്‍ വിലയിടിവിലും കേന്ദ്ര നയങ്ങളിലും നഷ്ടത്തിലായ ആര്‍പിഎല്ലിനെ ലാഭത്തിലേക്ക് നയിക്കാന്‍ തൊഴിലാളികളും മാനേജ്‌മെന്റും കൂട്ടായി പ്രയത്‌നിക്കണം. ആര്‍പിഎല്ലിന്റെ ലാഭം തൊഴിലാളി ക്ഷേമത്തിനും കമ്പനിയുടെ പുരോഗതിക്കുമായി വിനിയോഗിക്കുമെന്ന ഉറപ്പ് നല്‍കിയാണ് മന്ത്രി മടങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News