ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ദില്ലി ലൈന്‍സ് പൊലീസ് സിസോദിയയക്ക് കഴിഞ്ഞദിവസം നോട്ടീസയച്ചിരുന്നു.

രാവിലെ പതിനൊന്നു മണിയ്ക്കാണ് ചോദ്യം ചെയ്യല്‍. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ ആം ആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന അന്‍ഷു പ്രകാശിന്റെ പരാതിയില്‍ അമാനത്തുള്ള ഖാന്‍, പ്രകാശ് ജാര്‍വള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

50,000 രൂപ പിഴയിലാണ് ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കഴിഞ്ഞ പതിനെട്ടാം തീയ്യതി പൊലീസ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here