കർണാടകയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

കർണാടകയിൽ കുമാരസ്വാമി സർക്കാർ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് തേടും. വകുപ്പ് വിഭജനത്തിലടക്കം ജെഡിഎസ് ‐ കോൺ​ഗ്രസ് സഖ്യസർക്കാരിന് മുന്നിൽ കടമ്പകളേറെ. ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്നത് സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്താനായിട്ടില്ല.

പ്രധാനപ്പെട്ട വകുപ്പുകൾക്കായി ഇരുപാർടിയും അവകാശവാദം ഉന്നയിച്ചേക്കും. വിശ്വാസവോട്ടെടുപ്പ് നേടിയാലും ഉടൻ മന്ത്രിമാരെ പ്രഖ്യാപിക്കാൻ ഇടയില്ല. കോൺഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരും എന്നാണ‌് ധാരണ. ഉടക്കിനിൽക്കുകയായിരുന്ന കോൺഗ്രസിലെ ഡി കെ ശിവകുമാറിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാമെന്ന വാഗ്ദാനം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച വിധാൻ സൗധയിൽ ആദ്യം സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിലെ കെ ആർ രമേഷ്കുമാറും ബിജെപിയിലെ മുതിർന്ന നേതാവ് എസ് സുരേഷ്കുമാറും സ്പീക്കർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. മാറ്റിവച്ച ആർആർ നഗറിലെ തെരഞ്ഞെടുപ്പ് 28ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here