മധ്യപ്രദേശും രാജസ്ഥാനും ബിജെപിക്ക് നഷ്ടമാവും; മോദി സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമെന്ന് സര്‍വേ

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമെന്ന് ABP ന്യൂസ് സര്‍വേ. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്നും സര്‍വേ.

ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവ്. നോട്ട് നിരോധനവും തൊ‍ഴിലില്ലായ്മയും ജി.എസ്.ടിയും ഇന്ധന വിലയും കബിജെപിക്ക് തിരിച്ചടിയാകും.

മോദിക്ക് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് കരുതുന്നവര്‍ 47% മദ്ധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും സര്‍വേ. രണ്ടിടത്തും ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വെ പുറത്ത് വന്നിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News