പ്രിയങ്ക ചോപ്ര ഇന്ത്യ വിടണം; ആക്രോശവുമായി ബിജെപി എംപി

പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് നടി ഇന്ത്യ വിടണമെന്ന ആക്രോശവുമായി ബിജെപി എംപി രംഗത്തെത്തിയത്.

റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. പ്രിയങ്ക പോലുള്ളവര്‍ക്ക് റോഹിംഗ്യകളുടെ യാഥാര്‍ത്ഥ്യം  അറിയില്ല. അവര്‍ റോഹിംഗ്യകളെ കാണാന്‍ പോകാന്‍ പാടില്ല. അവരോട് സിമ്പതി കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുതെന്നും വിനയ് കത്യാര്‍ പറഞ്ഞു.

റോഹിംഗ്യന്‍ മുസ്‌ലീങ്ങളോട് ദയ തോന്നുന്ന പ്രിയങ്ക ഇന്ത്യവിട്ട് പോകണമെന്നും ബിജെപി എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News