ജഡ്‌ജിമാരുടെ നിയമനം കുടുംബകാര്യമല്ല; ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ

സമീപകാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നതു കീഴ്‍വഴക്കങ്ങളുടെ ലംഘനമെന്നും ജസ്‌റ്റീസ്‌ കെമാൽ പാഷ പറഞ്ഞു. അതിൽ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാകില്ലെന്നും ചില മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തില്‍ കെമാല്‍പാഷ വ്യക്തമാക്കി.

ജഡ്ജി നിയമനത്തിനു പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ജഡ്‌ജിമാരുടെ നിയമനം കുടുംബകാര്യമല്ല. ഇപ്പോള്‍ പരിഗണനയിലുള്ളവര്‍ അതിന് അര്‍ഹരല്ലെന്നാണു തനിക്കു ലഭിച്ചിട്ടുള്ള വിവരം.
ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയാണ്.

നിയമനത്തിൽ സുതാര്യതയില്ല. മാനദണ്ഡങ്ങള്‍ വ്യക്തമല്ല. ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേര്‍ തുറന്നുപറയുമെന്നറിയില്ലെന്നും കെമാല്‍പാഷ പറഞ്ഞു. ഏതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചുനൽകേണ്ടതല്ല അത്.

വിരമിച്ചശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞതു ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പായിതന്നെയാണ്‌. വിരമിച്ചാലുടന്‍ ജഡ്ജിമാര്‍ സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കുന്ന കീഴ്‍വഴക്കം നല്ലതല്ലെന്നും കെമാൽ പാഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News