പിതാവ് വെടിയേറ്റ് മരിച്ചു; ലങ്കന്‍ താരം വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ച് മടങ്ങി

ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ വെടിയേറ്റു മരിച്ചു. ശ്രീലങ്കന്‍ ബാറ്റ്‌സ്മാനാണ് ധനഞ്ജയ ഡിസില്‍വ. ഇന്നലെ രാത്രിയോടെയാണ് സംഭവം. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന്  ധനഞ്ജയ ഡിസില്‍വ നാട്ടിലേക്ക് തിരിച്ചു.

ശ്രീലങ്കയിലെ പ്രദേശിക രാഷ്ട്രീയക്കാരനാണ് ഡിസില്‍ പിതാവ് രഞ്ജന്‍. അജ്ഞാതരുടെ വെടിയേറ്റാണ് മരണം. കൊളംബോയ്ക്കടുത്ത് രത്മലനയിലാണ് സംഭവം.

കൊലപാതകത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News