ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നില്‍ക്കണം; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആന്‍റണി; പെരും നുണയനെ തിരിച്ചറിഞ്ഞ് ജനം

ബി ജെ പിയുടെ വോട്ട് വേണമെന്ന പ്രസ്താവനയിൽ  വിശദീകരണവുമായി എ കെ ആന്റണി. ബിജെപിക്കും ആര്‍എസ്എസിനും എതിരെ മതേതര ശക്തികള്‍ ഒറ്റക്കെട്ടാകുന്നതിന്‍റെ സൂചനകള്‍ പുറത്തുവരുമ്പോ‍ള്‍ കോണ്‍ഗ്രസിന്‍റെ സമുന്നതനായി നേതാവ് എകെ ആന്‍റണി പരസ്യമായി ബിജെപിയുടെ സഹായം തേടിയത് ക‍ഴിഞ്ഞ ദിവസമാണ്.

കേരളത്തിലെ ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നിന്ന് കോണ്‍ഗ്രസിനെ സഹായിക്കണമെന്നായിരുന്നു ആന്‍റണിയുടെ പ്രസംഗം.

ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആന്‍റണി പരസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് ആന്‍റണിക്കു നേരെ കോണ്‍ഗ്രസിന് അകത്തു പുറത്തും വന്നത്. അതോടെയാണ് വീശദീകരണവുമായി ആന്‍റണി രംഗത്തെത്തിയിരിക്കുകയാണ്.

താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും ബി. ജെ പിക്കും വോട്ട് ചെയ്തവർ ഇത്തവണ UDF ന് വോട്ട് ചെയ്യണമെന്നാണ് താൻ പറഞ്ഞത്.അതിൽ തെറ്റില്ലെന്നുമാണ് എ കെ ആന്റണിയുടെ  വിശദീകരണം.

എന്നാല്‍ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പറ്റിയ അമളി മറികടക്കാനാണ് ആന്‍റണി വിശദീകരണവുമായി എത്തിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. ബിജെപിയും കോണ്‍ഗ്രസും ഒരേ പാളയത്തിലാണെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ് ആന്‍റണി.

പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകല്‍ എന്ന ആരോപണം ശരിവെക്കുകയാണ് ആന്ഡറണിയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News