വിമാനം റദ്ദാക്കിയതിന് യാത്രക്കാരി എയര്‍ ഇന്ത്യാ മാനേജറെ തല്ലി; പൊലീസ് എത്തിയതോടെ ശൗചാലയത്തില്‍ ഒളിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ധാക്കിയതില്‍ കുപിതയായ യാത്രക്കാരി എയര്‍ഇന്ത്യ അസിസ്റ്റന്റ് മാനേജറെ ആക്രമിച്ചു. സീനാ നായരാണ് പരിക്കേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരി കോഴിക്കോട് സ്വദേശി അന്നപൂര്‍ണക്കെതിരേ കരിപ്പൂര്‍ പോലിസ് കേസെടുത്തു.

കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-മുംബൈ വിമാനം റദ്ധാക്കിയതായിരുന്നു പ്രകോപനത്തിനിടയാക്കിയത്. ഷാര്‍ജയില്‍നിന്ന് കരിപ്പൂരെത്തുന്ന വിമാനമാണ് മുംബൈ സര്‍വീസ് നടത്തുന്നത്. ഷാര്‍ജ വിമാനം എത്താത്തതിനെത്തുടര്‍ന്നാണ് മുംബൈ സര്‍വീസ് റദ്ദാക്കിയത്.

തുടര്‍ന്ന് അത്യാവശ്യയാത്രക്കാരെ എയര്‍ ഇന്ത്യ ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ മുംബൈക്കയച്ചു. ശേഷിക്കുന്നവരെ ഹോട്ടലിലേക്കയച്ചു. എയര്‍ ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ സീനാ നയാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അന്നപൂര്‍ണ അവരെ തള്ളിത്താഴെയിട്ടു.

ബോധരഹിതയായ സീനയെ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ വിമാനത്താവളത്തിലെ ശൗചാലയത്തിലൊളിച്ച അന്നപൂര്‍ണയെ അപസ്മാര ലക്ഷണങ്ങളോടെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ ഇന്ത്യയുടെ പരാതിയിലാണ് കരിപ്പൂര്‍ പോലിസ് കേസെടുത്തത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News