അടുത്ത ഫ്ലാറ്റില്‍ നിന്നും ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ദമ്പതികള്‍,പൊലീസിനെ വിളിച്ചത് ഗാർഹിക പീഡനം തടയണം എന്നുമാത്രമേ, പരാതി നല്‍കിയവര്‍ കരുതിയിരുന്നുള്ളു.യുകെയില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയവരായിരുന്നു പരാതി നല്‍കിയ ദമ്പതികള്‍.
പൊലീസ് ഫ്ലാറ്റിലെത്തി, ദമ്പതിമാര്‍ക്കൊപ്പം, വഴക്കും ബഹളവും ഉയര്‍ന്ന അടുത്ത ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തായത്. ഫ്ളാറ്റില്‍ ഉച്ചത്തില്‍ വെച്ചിരിക്കുന്നത് അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ച.
ഫ്ലാറ്റിൽ കയറിയ പൊലീസുകാർക്കും മറ്റ് ഫ്ളാറ്റുകളിലെ താമസക്കാർക്കും ബഹളത്തിന്റെ ഉറവിടം കണ്ട് ചിരിയടക്കാനായില്ല. ചര്‍ച്ചയ്ക്കിടയിലെ അർണബിന്റെ ആക്രോശങ്ങള്‍ കുടുംബത്തിന്‍റെ വഴക്കായി തെറ്റിധരിക്കുകയായിരുന്നു.
മെയ് 18നാണ് സംഭവം നടന്നത്. ബാംഗളൂർ പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.