കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസവോട്ടു നേടി; വിശ്വാസവോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ച് ബിജെപി

ബംഗളൂരു: കർണാകയിൽ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി വിശ്വാസ വോട്ടു നേടി. 117 എംഎൽഎമാർ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു.

നേരത്തേ, ബിജെപിയുടെ സ്ഥാനാർഥി എസ്. സുരേഷ് കുമാർ നാമനിർദേശ പത്രിക പിൻവലിച്ചതിനെത്തുടർന്ന് സ്പീക്കറായി കോൺഗ്രസിലെ കെ.ആർ. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.വിശ്വാസ വോട്ടെടുപ്പ്‌ ബിജെപി ബഹിഷ്‌ക്കരിച്ചു. രാവിലെ സ്‌പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ സഭയിൽ ഹാജരായിരുന്നു.

കോൺഗ്രസ്‌ ‐ജെഡിഎസ്‌ സര്‍ക്കാരിനുള്ള വിശ്വാസ പ്രമേയം മുഖ്യമന്ത്രി എച്ച്‌ ഡി കുമാര സ്വാമി അവതരിപ്പിച്ചു. എന്നാല്‍ വോട്ടെടുപ്പ്‌ തുടങ്ങും മുന്നേ ബിജെപി അംഗങ്ങൾ ബഹിഷ്‌ക്കരിച്ച്‌ സഭ വിട്ടിറങ്ങുകയായിരുന്നു.

222 അംഗ നിയമസഭയിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 118 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News