വികസനക്കുതിപ്പില്‍ കോട്ടയം മെഡിക്കല്‍ കോളേജ്; ഇടതുപക്ഷ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത് 100 കോടി രൂപയുടെ വികസന പദ്ധതികള്‍

വികസനക്കുതിപ്പില്‍ കോട്ടയം മെഡിക്കല്‍ കോളേജ്. ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 100 കോടി രൂപയുടെ വികസന പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉത്ഘാടനം ഈ മാസം 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് ഇന്ന് വികസനത്തിന്റെ പാതയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 102 കോടി രൂപയുടെ വികസന പദ്ധതികള്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ചു.

പുതിയ അത്യാഹിത വിഭാഗം, സ്ത്രീകള്‍ക്കായുള്ള ഒപിയുടെ നവീകരണം, അത്യാധുനിക ഡ്യൂവല്‍ മോഡുലാര്‍ ട്രാന്‍സ് പ്ലാന്റ് ഓപ്പറേഷന്‍ തീയറ്റര്‍, സംസ്ഥാനത്തെ പ്രഥമ ഹീമോഫീലിയ വാര്‍ഡ്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂര്‍ ലാബ്, ഹെല്‍ത്ത് സെന്റര്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമ സ്ഥലം, പുതിയ മോര്‍ച്ചറി ബ്ലോക്ക് എന്നിവയാണ് പ്രധാന പുതിയ പദ്ധതികള്‍.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പദ്ധതികൾ നാടിന് സമർപ്പിക്കും.നിലവില്‍ 70 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഭരണാനമതി ലഭിച്ചിട്ടുണ്ട്. 525 കോടി രൂപയുടെ മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ സമഗ്രപഠവും പുരോഗമിക്കുകയാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി കെ ജയകുമാര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലിവര്‍ ട്രാന്‍സ്പ്ലാഷന്‍ യൂണിറ്റും ടെര്‍മിറ്റോളജി വകുപ്പും ആരംഭിക്കണമെന്ന നിവേദനം മുന്‍ എംഎല്‍ എ വി. എന്‍ . വാസവന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കൈമാറും. സംസ്ഥാന മന്ത്രിസഭാ രണ്ടാം വാര്‍ഷികം ജില്ലാതല സമാപന സമ്മേളനവും ഇതോടൊപ്പം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News